മലപ്പുറം: കരുവാരകുണ്ടിൽ 63കാരിയെയും 69കാരനെയും കാണാനില്ലന്ന് പരാതി. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് 69കാരൻ. മൂന്ന് ദിവസം മുൻപാണ് പൊലീസ് കേസെടുത്തത്. സ്ത്രീ ഭർത്താവിന്റെ കൂടെയാണ് താമസം. ഏഴ് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് തൊഴിൽ തേടി വന്നതാണ് ഇയാൾ. ഒരു മാസം മുമ്പ് ആണ് ഇയാൾ സത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്‌ച മുതലാണ് കാണാതായത്. കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.
63കാരിയെയും 69കാരനെയും കാണാനില്ല, പരാതിയുമായി കുടുംബം പൊലീസ് സ്റ്റേഷനിൽ
News@Iritty
0
Post a Comment