ഉപ്പുതറ: രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ അവസാനത്തെ രണ്ടു വര്‍ഷം സാരഥിയാവാന്‍ ഭാഗ്യം ലഭിച്ചത് ഉപ്പുതറ സ്വദേശിക്ക്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഇന്നോവ കാര്‍ ഓടിച്ചത് ഉപ്പുതറ പുത്തന്‍ പുരക്കല്‍ സിബി തോമസാണ്.
2014 മെയ് മുതല്‍ 2016 മെയ് വരെയാണ് ഉമ്മന്‍ ചാണ്ടിയുടെ തേര് തെളിക്കാന്‍ സിബിക്ക് അവസരം ലഭിച്ചത്. ഡ്രൈവറായിട്ടല്ല ഉമ്മന്‍ ചാണ്ടി സിബിയെ കണ്ടത്. സ്വന്തം മകനെപ്പോലെ കരുതുകയും കരുതല്‍ നല്‍കുകയും ചെയ്തു. എത്ര െവെകിയാലും ലഭിച്ച പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും തീര്‍പ്പ് കല്‍പിച്ചശേഷമാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ നാലിന് ഉണരുന്ന ഉമ്മന്‍ ചാണ്ടിക്ക് കാപ്പി നിര്‍ബന്ധമാണ്. 5.30 ഓടെ ഒന്‍പത് പത്രം വായിച്ച് തീര്‍ക്കും.
തുടര്‍ന്ന് കുളികഴിഞ്ഞ് സന്ദര്‍ശകരെ കാണും. രാവിലെ മിക്കപ്പോഴും ഒരു ദോശയാണ് ഭക്ഷണം. യാത്രയ്ക്കിടയില്‍ പഴവര്‍ഗങ്ങള്‍ കഴിച്ചാലായി. ഇടവേളകളില്‍ തനിക്ക് ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. െവെകിട്ട് എന്നും ഇഷ്ടം കഞ്ഞിയാണ്. യാത്രയ്ക്ക് ദൂരമോ സ്ഥലമോ ഒരു പ്രശ്‌നവുമല്ലായിരുന്നു. മുന്‍കൂട്ടി പറയാതെയായിരുന്നു യാത്രയില്‍ ഭൂരിഭാഗവും. മുഖ്യമന്ത്രിയുടെ ഒപ്പമിരുത്തി ഭക്ഷണം നല്‍കാന്‍ എം.എല്‍.എമാര്‍ പോലും മടിക്കുമ്പോള്‍ തന്റെ ഡ്രൈവറെ ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിക്കുമായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ കരുതലും സ്‌നേഹവുമാണ് തന്നെ കൂടെനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ദിവസവും ദീര്‍ഘദൂര യാത്രകളായിരുന്നു. 2016 ല്‍ പിരിഞ്ഞിട്ടും ഇടുക്കി ജില്ലയില്‍ എവിടെ വന്നാലും തന്നെ വിളിച്ച് ഒപ്പം കൂട്ടുമായിരുന്നു. തന്നെ മകനെപ്പോലെ സ്‌നേഹിച്ച ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി അല്ലാതായിട്ടും തന്നെ െകെവിട്ടില്ല. മകള്‍ അച്ചു ഉമ്മന്റെ ഡ്രൈവറായി ദുെബെക്ക് അയച്ചു. വീട്ടിലെ ചില പ്രതിസന്ധി കാരണം തിരികെ പോരേണ്ടതായി വന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണവാര്‍ത്ത ആദ്യം വിശ്വസിക്കാനായില്ലയെന്നും സിബി പറഞ്ഞു.
Post a Comment