കെഎസ്ആര്‍ടിസി ബസുകളില്‍ ഇവര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.
സ്വകാര്യ ബസ്സുകളില്‍ 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് യാത്ര ഇളവ് അനുവദിച്ചുകൊണ്ടുളള ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു . കെഎസ്ആര്‍ടിസി ബസുകളില്‍ ഇവര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.
പ്രത്യേക ഉത്തരവ് ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കായി ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു
Post a Comment