തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കപ്പാലത്തെ സി. ജാഫര്‍, തൃച്ചംബരം സ്വദേശി എസ്. മുനീര്‍, പട്ടുവം സ്വദേശി പി.വി. വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കാലിനാണ് മൂന്നുപേര്‍ക്കും കടിയേറ്റത്. മുനീറിന് ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കടിയേറ്റത്.
ജാഫറിനെ മാര്‍ക്കറ്റ് റോഡ് ജംഗ്ഷനിലെ കടയുടെ മുന്നില്‍ പത്രം വായിച്ച് നില്‍ക്കുമ്പോഴും വിനോദിനെ ഹൈവേയില്‍ നില്‍ക്കുമ്പോഴുമാണ് തെരുവുനായ കടിച്ചത്.
നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നേരത്തെ തന്നെ തളിപ്പറമ്പിലെ തെരുവുനായ ശല്യത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ ബധിര വിദ്യാര്‍ഥി മരിച്ചതിന് പിന്നാലെ ജില്ലയില്‍ അങ്ങോളമിങ്ങോളം തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.
Post a Comment