മട്ടന്നൂർ: പതിനാറുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം തടവും 1.25 ലക്ഷം രൂപ പിഴയടക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി ലതേഷ് ലാലിനെ (29) യാണ് പോക്സോ കോടതി ജഡ്ജി അനീറ്റ ജോസഫ് ശിക്ഷിച്ചത്. പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയ്ക്ക് നൽകണം. 2020ൽ മാലൂർ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ സബ് ഇൻസ്പെക്ടർ രജീഷ് തെരുവത്ത് പീടികയിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അദ്ദേഹം തന്നെ കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രവും സമർപ്പിച്ചു. എ.എസ്.ഐമാരായ സജേഷ്, ഹസീന മോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിബുലാൽ, വിനോദ് പാലോറാൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.
മാലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച 29കാരന് 45 വർഷം തടവ്
News@Iritty
0
Post a Comment