Join News @ Iritty Whats App Group

2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ നാളെ യോഗം ചേരും


പാര്‍ലമെന്‍റില്‍ മണിപ്പൂർ അടക്കമുളള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും.


ബിജെപിയെ നേരിടാനായി 2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ നാളെ യോഗം ചേരും. യോഗം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ
ഓഫീസിലാണ്ചേരുകയെന്നാണ് റിപ്പോർട്ട്. പാര്‍ലമെന്‍റില്‍ മണിപ്പൂർ അടക്കമുളള വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും.

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയ 26 പ്രതിപക്ഷ പാർട്ടികളാണ് ഒന്ന് ചേർന്നത്. രാഹുൽ ​ഗാന്ധി 2024 തെരഞ്ഞെടുപ്പിനെ മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോരാട്ടമെന്നാണ് വിശേഷിപ്പിച്ചത്. ദിവസങ്ങൾക്കു മുമ്പ് നടന്ന യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് പറഞ്ഞു.

അടുത്ത യോഗത്തിൽ ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യം ചർച്ചയാകും. അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിൽ വച്ചാണ് നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരുന്നത്. ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായ ഭിന്നതകൾ മാറ്റി വച്ച് ഒന്നിച്ചതെന്ന് ഖാർഗെ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group