മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് സ്ഥാനം തെറിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്ത് എം.പി. ഇന്നലെ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ എന്‍സിപി നേതാവ് അജിത് പവാര്‍ വൈകാതെ ഷിന്‍ഡെയുടെ സ്ഥാനം തെറിപ്പിക്കും. ശിവസേന പിളര്‍ത്തി ഷിന്‍ഡെയ്‌ക്കൊപ്പം പോയ 16 എംഎല്‍എമാര്‍ അയോഗ്യരാകുമെന്നും അദ്ദേഹം പറഞ്ഞൂ.
മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാട്ടം തുടരും. ശിവസേനയേും എന്‍സിപിയേയും കോണ്‍ഗ്രസിനെയം പിളര്‍ത്തി നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്‍സിപിയിലെ ഒരു നേതാവ് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെ ആ നേതാവ് രാജ് ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്തുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
Post a Comment