Join News @ Iritty Whats App Group

വിഴിഞ്ഞത്ത് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമം 12 മണിക്കൂർ പിന്നിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ കിണറിനുള്ളിൽ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കുന്നതിനുള്ള രക്ഷാദൗത്യം 12 മണിക്കൂർ പിന്നിടുന്നു. മണ്ണു നീക്കം ചെയ്യുന്ന നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ആളെ പുറത്തെടുക്കുന്നത് വരെ രക്ഷാദൗത്യം തുടരാനാണ് അഗ്നിശമനാസേനയുടെയും പോലീസിന്റെയും തീരുമാനം. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തിയാണ് ദൗത്യം പുരോഗമിക്കുന്നത്.

ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശിയായ മഹാരാജ് ആണ് അപകടത്തിൽപെട്ടത്. മുക്കോലയിൽ സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ റിങ് സ്ഥാപിക്കുന്നതിനിടിയിൽ മഹാരാജിന്റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. പഴയ റിങ്ങുകൾ ഒടിഞ്ഞതോടെ മണ്ണിടിയുകയായിരുന്നു.

മഹാരാജ് ഉൾപ്പെടെ അഞ്ച് പേരാണ് കിണറ്റിലുണ്ടായിരുന്നത്. ഏറ്റവും അടിയിലായിരുന്നു മഹാരാജ് ഉണ്ടായിരുന്നത്. രക്ഷിക്കുന്നതിന് മുമ്പ് ഇയാൾ പൂർണമായും മണ്ണിനിടിയിലായി. 90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ സ്ഥിതിയിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group