പായം ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ ISA ജീവൻ ജ്യോതിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ ഫല വൃക്ഷത്തൈകൾ നട്ടു. ജൽ ജീവൻ മിഷൻ ടീം ലീഡർ ശ്രീ. ശ്യാമിലി ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷത വഹിക്കുകയും, പ്രസിഡന്റ് ശ്രീമതി പി. രജനി ഉദ്ഘാടനം നിർവഹിച്ചു. ജൽ ജീവൻ മിഷൻ ടീംലീഡർ ശ്രീ. മനു ടി പി
ഫ്രാൻസിസ് പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പത്മാവതി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ശ്രീമതി. പ്രമീള, ശ്രീമതി, ജെസ്സി ശ്രീ. മുജീബ് കുഞ്ഞിക്കണ്ടി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാർ, സി ഡി എസ് ചെയർപേഴ്സൺ, സി ഡി എസ് മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Post a Comment