Join News @ Iritty Whats App Group

അച്ഛ​ൻ വി​റ്റ ലോ​ട്ട​റി​യി​ൽ മ​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം; അച്ഛന്‍റെ കടയിൽ നിന്ന് സ്ഥിരമായി ലോട്ടറി എടുത്തിരുന്നു; ഇരുവരുടേയും ആഗ്രഹം ഒന്നുതന്നെ…





അ​​​രൂ​​​ർ(​​ചേ​​ർ​​ത്ത​​ല): അ​​​ച്ഛ​​​ന്‍റെ ലോ​​​ട്ട​​​റി​​​ക്ക​​​ട​​​യി​​​ൽ​​നി​​​ന്നു സ്ഥി​​​ര​​​മാ​​​യി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​ന്ന മ​​ക​​ൾ​​​ക്ക് കേ​​​ര​​​ള സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം.

അ​​​രൂ​​​ർ ക്ഷേ​​​ത്രം ക​​​വ​​​ല​​​യി​​​ൽ ലോ​​​ട്ട​​​റി വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന അ​​​രൂ​​​ർ ഏ​​ഴാം വാ​​​ർ​​​ഡി​​​ൽ നെ​​​ട്ട​​​ശേ​​രി​​​ൽ അ​​​ഗ​​​സ്റ്റി​​​ന്‍റെ പ​​​ക്ക​​​ൽ​​നി​​​ന്നെ​​​ടു​​​ത്ത 12 ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ഒ​​​രെ​​​ണ്ണ​​​ത്തി​​​നാ​​​ണു മ​​​ക​​​ൾ ആ​​ഷ്‌​​ലി​​ക്ക് ഭാഗ്യം കടാക്ഷിച്ചത്.

ഇ​​ന്ന​​ലെ ന​​​റു​​​ക്കെ​​​ടു​​​ത്ത സ്ത്രീ​​​ശ​​​ക്തി ലോ​​​ട്ട​​​റി​​​യു​​​ടെ SG 883030 എ​​​ന്ന ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റാ​​ണ് 75 ല​​​ക്ഷം രൂ​​​പ​​​യു​​ടെ ഒ​​ന്നാം സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​യ​​​ത്.

അ​​​ച്ഛ​​​ന്‍റെ ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ​​നി​​​ന്ന് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി സ്ഥി​​​ര​​​മാ​​​യി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ള്ള ആ​​​ഷ്‌​​ലി​​ക്ക് ഇ​​​ട​​​യ്ക്കി​​ടെ ചെ​​​റി​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​മാ​​യി​​രു​​ന്നു.

ടി​​​ക്ക​​​റ്റ് എ​​സ്ബി​​ഐ​​യു​​ടെ അ​​​രൂ​​​ർ ബൈ​​​പാ​​​സ് ക​​​വ​​​ല ശാ​​​ഖ​​​യി​​​ൽ ഏ​​ൽ​​പ്പി​​ച്ചു. അ​​​ഗ​​​സ്റ്റി​​​ന് ആ​​ഷ്‌​​ലി​​​യ​​​ട​​​ക്കം മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളാ​​​ണ്.

എ​​​ല്ലാ​​​വ​​​രും വി​​​വാ​​​ഹി​​​ത​​​രാ​​​ണ്. സ​​മ്മാ​​ന​​മാ​​യി കി​​​ട്ടു​​​ന്ന തു​​​ക​​​യ്ക്ക് പ​​ഴ​​ക്കം​​ചെ​​ന്ന വീ​​​ട് പു​​​തു​​​ക്കി​​​പ്പ​​​ണി​​​യ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹ​​മെ​​ന്ന് അ​​​ച്ഛ​​​നും മ​​​ക​​​ളും പ​​​റ​​​യു​​​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group