ബംഗലൂരു: കര്‍ണാടകയിലെ കോലാറില്‍ ദുരഭിമാനക്കൊല. ദളിത് വിഭാഗത്തില്‍പെട്ട യുവാവിനെ പ്രണയിച്ച മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഇതില്‍ മനംനൊന്ത് കാമുകന്‍ ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു.
കോലാര്‍ സ്വദേശിനിയായ പ്രീതി (20)യും പ്രദേശവാസിയായ ഗംഗാധരനും (24) തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. യാദവ വിഭാഗത്തില്‍ പെട്ടവരാണ് പ്രീതിയുടെ കുടുംബം. ഇവരുടെ ബന്ധത്തെ ചൊല്ലി കുടുംബത്തില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഗംഗാധരന്‍ പ്രീതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. ഇതേ ചൊല്ലിയും വഴക്ക് നടന്നിരുന്നു. വാക്കുതര്‍ക്കത്തിനിടെ പ്രീതിയെ പിതാവ് കൃഷ്ണമൂര്‍ത്തി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രീതി മരിച്ച വിവരം അറിഞ്ഞ ഗംഗാധരന്‍ വീടിനു മുന്നിലെ റെയില്‍വേ ട്രാക്കിലെത്തി അതുവഴി കടന്നുവന്ന ലാല്‍ബാഗ് എക്‌സ്പ്രസിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
Post a Comment