ആലപ്പുഴ: പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവേ കാർ പോസ്റ്റിലിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചേർത്തല നഗരസഭ നാലാം വാർഡിൽ മുനീറിന്റെയും അസ്നയുടെയും മകൾ ഒന്നര വയസുള്ള ഹയ്സ ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് മുനീറിന് അപകടത്തില്‍ പരുക്കേറ്റു.
ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. പനി കൂടിയതിനെത്തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. കുട്ടിയെ ഉടൻ ചേർത്തല താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment