Home ഇരിട്ടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ News@Iritty Friday, June 16, 2023 0 ഇരിട്ടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (32), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെയാണ് ഇരിട്ടിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ വരുന്നതിനിടെയാണ് ഇരിട്ടിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.ഇവരിൽ നിന്ന് 74 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്.ഇരിട്ടി സിഐ കെ ജെ ബിനോയ്, എസ് ഐ സുനിൽ കുമാർ, മജീദ്, പ്രകാശൻ എന്നിവരും എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് എംഡി എം എ പിടികൂടിയത്
Post a Comment