കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെ ഉള്ള ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്. കോട്ടയത്ത് 12 ഇടങ്ങളിൽ പരിശോധന നടന്നതായി റിപ്പോര്‍ട്ടുണ്ട്. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ച് ഇന്ന് വൈകിട്ട് 5 മണി മുതലാണ് പരിശോധന ആരംഭിച്ചത്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. റെയ്ഡില്‍ വിദേശ കറൻസികൾ ഇഡി പിടികൂടി.
ഹവാല ഇടപാട്; സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ ഇഡി റെയ്ഡ്
News@Iritty
0
Post a Comment