തലശ്ശേരി: നവ മാധ്യമത്തില്‍ സ്‌ത്രീയായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതനെ കൊളവല്ലൂര്‍ പൊലീസ് സാഹസികമായി പിടികൂടി. ഷംന എന്ന പേരില്‍ വ്യാജ പ്ര?ഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഊട്ടി ഗൂഡല്ലൂര്‍ സ്വദേശി ഉബൈദുള്ളയാണ് അറസ്‌റ്റിലായത്. കടവത്തൂര്‍ സ്വദേശി എന്‍.കെ. മുഹമ്മദിന്റെ പരാതിയിലാണ് അറസ്‌റ്റ്. 2019 മുതലാണ് ഷംന എന്ന വ്യാജ പ്ര?ഫൈലിലൂടെ മുഹമ്മദുമായി ഉബൈദുള്ള ബന്ധം സ്‌ഥാപിക്കുന്നത്. കൂടുതല്‍ അടുത്തതോടെ പണമിടപാടുമായി. ഇത്തരത്തില്‍ പല തവണയായി ആറു ലക്ഷം രൂപയാണ് ഉബൈദുള്ള തട്ടിയെടുത്തത്. ഒരു വര്‍ഷം കാലാവധിയും പറഞ്ഞിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണം ആരംഭിച്ച് ഷംനക്ക് പിന്നാലെ പോയ പോലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുള്ളയെയാണ്. നവ മാധ്യമങ്ങളില്‍ നിന്നും നേരത്തെ പിന്‍ വാങ്ങിയതുകൊണ്ട് ബാങ്ക് അക്കൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ വില്ലനിലേക്ക് പോലീസെത്തിയത്. ഗൂഡല്ലൂരില്‍ നിന്നും പിടികൂടിയ പ്രതിയെ രാവിലെയോടെ കൊളവല്ലൂരെത്തിച്ചു. കൊളവല്ലൂര്‍ എസ്.ഐ. സുഭാഷ്, രാജേഷ് പന്ന്യന്നൂര്‍, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. താമരശേരി എസ്.ഐ. അബ്‌ദുല്‍ റസാഖിന്റെ സേവനവും പ്രതിയെ പിടികൂടുന്നതിന് സഹായകമായി.
നവമാധ്യമങ്ങളില്‍ സ്‌ത്രീയായി ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയില്‍
News@Iritty
0
Post a Comment