ലണ്ടനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ ബ്രസീലുകാരൻ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിനിയായ കൊന്തം തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച്ച വെംബ്ലിയോണിൽ തേജസ്വിനി താമസിച്ച അപാർട്മെന്റിൽ വെച്ചായിരുന്നു സംഭവം.
തേജസ്വിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന അപാർട്മെന്റിൽ ഒരാഴ്ച്ച മുമ്പാണ് പ്രതിയായ ബ്രസീലുകാരൻ അന്റോണിയോ ലോറൻസോ ഡി മൊറിയാസ് (23) താമസിക്കാൻ എത്തിയതെന്നാണ് യുവതിയുടെ ബന്ധു വിജയ് പൊലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തേജസ്വിനിയെ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 24 വയസ്സുള്ള യുവാവും 23 കാരിയേയുമാണ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. ഇതിൽ യുവതിയെ പിന്നീട് വിട്ടയച്ചു. യുവാവ് കസ്റ്റഡിയിൽ തുടരുകയാണ്.
കുത്തേറ്റ് ചികിത്സയിൽ കഴിയേയാണ് മരണപ്പെട്ടതെന്നാണ് വിവരം ലഭിച്ചതെന്ന് തേജസ്വിനിയുടെ ബന്ധുക്കൾ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി കഴിഞ്ഞ വർഷം മാർച്ചിലാണ് തേജസ്വിനി ലണ്ടനിലേക്ക് പോയത്.
Post a Comment