Join News @ Iritty Whats App Group

കൊട്ടിയൂര്‍ ഉത്സവച്ചടങ്ങിന് പോകുന്നതിനിടെ കുളിക്കാനിറങ്ങി; കുളത്തിൽ മുങ്ങി മകൻ മരിച്ചു, ചികിത്സയിലിരുന്ന അച്ഛനും മരിച്ചു


കണ്ണൂര്‍: കണ്ണൂര്‍ എടയന്നൂരില്‍ മകന്‍ കുളത്തില്‍ മുങ്ങി മരിച്ചതിന് പിന്നാലെ അച്ഛനും മരിച്ചു. അരോളി സ്വദേശി രാജേഷാണ് മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രംഗീത് രാജ് ഇന്നലെയാണ് മരിച്ചത്. 

കൊട്ടിയൂര്‍ ഉത്സവത്തിന്‍റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളത്തിന്‍റെ കരയില്‍ മാലയും വസ്ത്രവും അഴിച്ച് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരേയും കുളത്തില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രംഗീത് രാജ് മരിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group