Join News @ Iritty Whats App Group

'സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനമില്ല',സംവിധായകൻ അലി അക്ബർ ബിജെപി വിട്ടു


തിരുവനന്തപുരം : സംവിധായകൻ അലി അക്ബർ (രാമസിംഹൻ അബൂബക്കർ) ബിജെപി വിട്ടു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബിജെപിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് രാജിയെന്ന് രാമ സിംഹൻ വ്യക്തമാക്കി. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമ സിംഹൻ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമ സിംഹൻ പറഞ്ഞു. 

ബിജെപി സംസ്ഥാന അധ്യക്ഷന് ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയതെന്ന് രാമസിംഹന്‍ അറിയിച്ചു. താന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണ്. എല്ലാത്തില്‍ നിന്നും മോചിതനായിയെന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബിജെപി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന്‍ അറിയിച്ചത്. കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘവും ബിജെപി വിട്ടത്. ഇതിന് പിന്നാലെയാണ് സിനിമാ മേഖലയിൽ നിന്നും ബിജെപിക്ക് പിന്തുണയറിയിച്ച ഒരാൾ കൂടി രാജി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group