കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയായ സ്ത്രീ വടിയെടുത്ത് തെരുവുനായ്ക്കളെ ഓടിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു.
കണ്ണൂര്‍: മട്ടന്നൂരില്‍ വീട്ടുമുറ്റത്ത് നിന്ന കുഞ്ഞിനു നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍. രണ്ടു വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിക്ക് നേരെയാണ് മൂന്നു തെരുവുനായ്ക്കള്‍ പാഞ്ഞുവന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയായ സ്ത്രീ വടിയെടുത്ത് തെരുവുനായ്ക്കളെ ഓടിച്ചതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു.
റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു കുട്ടി. ഈ സമയം ഗേറ്റ് കടന്നുവന്ന തെരുവുനായ്ക്കള്‍ കുട്ടിയുടെ നേരെ കുരച്ചുകൊണ്ട് പാഞ്ഞുവന്നു. വഴിയിലേക്ക് ഇറങ്ങിപ്പോയശേഷവും തെരുവുനായ്ക്കള്‍ വീണ്ടും മുറ്റത്തേക്ക് കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ ദിവസമാണ് കണ്ണുര്‍ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11കാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തിയത്.
Post a Comment