കോഴിക്കോട്: പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മുൻ എംഎൽഎ കെഎം ഷാജിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് മുതിർന്ന നേതാവ് ഡോ. എം.കെ മുനീർ. "എന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല" എന്ന ഷാജിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാൻ ആരോപണ വിധേയരായ ഏതെങ്കിലും സി.പി.എം നേതാക്കൾക്ക് കഴിയുമോ ? എം കെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പിൽ തോല്പിക്കുന്നവർക്കെതിരെയും രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും സി. പി. എം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. പൊലീസ് കേസുകൾക്ക് പുറമെ സോഷ്യൽ മീഡിയ ലിഞ്ചിങ്ങും ഷാജിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു തരിമ്പ് പോലും പതറാതെ വിമർശനങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി കൊടുക്കുകയാണ് ഷാജി ചെയ്തതെന്ന് മുനീർ പറഞ്ഞു.കെ.എം ഷാജിയുടെ പേരിൽ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സർക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
കെ.എം ഷാജിയുടെ പേരിൽ ഇ ഡി. കെട്ടിച്ചമച്ച ഓരോ കേസുകളിലും സർക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി വിജയനെ വിമർശിച്ചാൽ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ച് കള്ള കേസുകളുണ്ടാക്കി വേട്ടയാടാമെന്നും അതിലൂടെ വിമർശിക്കുന്നവരുടെ വായടപ്പിക്കാം എന്നുമുള്ള മോദി സ്റ്റൈൽ ആക്രമണം ഏതായാലും ഷാജിയുടെ കാര്യത്തിൽ വിലപ്പോയില്ല.
വിജിലൻസിനെയും ഇ. ഡിയെയും ഉപയോഗിച്ചുകൊണ്ട് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഒരു പഴുതുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഷാജിയുടെ രാഷ്ട്രീയ സത്യസന്ധതയുടെ വിജയം കൂടിയാണ്. തെരഞ്ഞെടുപ്പിൽ തോല്പിക്കുന്നവർക്കെതിരെയും രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കെതിരെയും സി. പി. എം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം.
പോലീസ് കേസുകൾക്ക് പുറമെ സോഷ്യൽ മീഡിയ ലിഞ്ചിങ്ങും ഷാജിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു തരിമ്പ് പോലും പതറാതെ വിമർശനങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി കൊടുക്കുകയാണ് ഷാജി ചെയ്തത്. "എന്റെ പേരിൽ ഒരു മുസ്ലിം ലീഗുകാരനും തല കുനിക്കേണ്ടി വരില്ല" എന്ന ഷാജിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാൻ ആരോപണ വിധേയരായ ഏതെങ്കിലും സി.പി.എം നേതാക്കൾക്ക് കഴിയുമോ.? കെ.എം.ഷാജിയുടെ പോരാട്ടത്തിനു അഭിനന്ദനങ്ങൾ.
Post a Comment