ഇരിട്ടി: ബിജെപി പുന്നാട് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് ബിജെപി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ഉദ്‌ഘാടനം ചെയ്തു. സുരേഷ് ബാബു കല്യാടൻ അധ്യക്ഷത വഹിച്ചു. കെ. ശിവശങ്കരൻ, കെ. ഗോവിന്ദൻ, സേതു ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
പുന്നാട് ഗീതാ ഗ്രാമം അർജുന കലാകായിക വേദിയുടെയും ഗ്രാമസേവാസമിതിയുടെയും നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എഴുത്തുകാരൻ പി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആർ. കെ. ഷൈജു അധ്യക്ഷത വഹിച്ചു. കൗൺസിലർ അനിത, എം. രതീഷ് മാസ്റ്റർ, ശ്രീരാജ് ,പി. ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ്റ ഭാഗമായി സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത് ക്ലാസ് എടുത്തു.
Post a Comment