കണ്ണൂർ: മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരൻ നിഹാലിന്‍റെ മൃതദേഹം കബറടക്കി. മണപ്പുറം ജുമാ മസ്ജിദിലാണ് ഉച്ചയ്ക്കുശേഷം രണ്ടരയോടെ ഖബറടക്കം നടന്നത്. കണ്ണൂർ മുഴപ്പിലങ്ങാടില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ കാണാതായത്. രാത്രി എട്ട് മണിയോടെ കുട്ടിയെ ദേഹമാസകലം മുറിവുകളോടെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ പറമ്പിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. കണ്ണിനു താഴെയും കഴുത്തിനു പുറകിലും അരക്കുതാഴെയുമായി ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. കുട്ടിയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. രക്തം വാർന്നതാണ് മരണകാരണമെന്നാണ് സൂചന. നിഹാലിന്‍റെ ഇടതുകാലിലെ തുടയിലെ മാസം മുഴുവനായും കടിച്ചെടുത്ത നിലയിൽ ആണുള്ളത്. ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്‍റെ ഗേറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്.
അതേസമയം മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തികച്ചും ദാരുണമായ, മനസ്സുലക്കുന്ന സംഭവമാണിതെന്നും അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരുമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു .
Post a Comment