തിരുവനന്തപുരം : മുൻ മന്ത്രി എംഎം മണി എംഎൽഎയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷ് (38)നാണ് പരിക്കേറ്റത്. കഴക്കൂട്ടം ദേശീയ പാതയിൽ വച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്നയാളെ പിന്നീട് ആംബുലൻസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട മണിയുടെ കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
എംഎം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്
News@Iritty
0
Post a Comment