ഉളിക്കലില്‍ പശുക്കിടാവിനെ തെരുവുനായ കടിച്ചുകീറി
കുട്ടികള്‍ക്കെതിരെ മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കെതിരെയും തെരുവുനായ ആക്രമണം. ഉഉളിക്കല്‍ തൈപാടത്ത് മൈക്കിളിന്റെ 8 മാസം പ്രായമായ പശു കിടാവിനെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
പശു കിടാവിന്റെ മുതുകിലും കാലിലും ഇരു ചെവികളിലും സാരമായി പരിക്കേറ്റു. ഇതുവഴി വന്ന വെറ്റിനറി ഡോക്ടറാണ് തെരുവുനായ് കൂട്ടം പശുക്കിടാവിനെ ആക്രമിക്കുന്നത് കണ്ടത് നായകളെ തുരത്തിയാണ് കിടാവിനെ രക്ഷിച്ചത്. ഉളിക്കല്ലിലും പരിസരങ്ങളിലും തെരുവുനാക്കളുടെ ശല്യം വ്യാപകമാണെന്നു പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു
Post a Comment