കോഴിക്കോട്: സ്കൂളിലേക്കുള്ള യാത്രക്കിടെ ബൈക്കിന് മുകളിൽ മരം വീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ യു പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി സ്വദേശി പി മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
സ്‌കൂളിലേക്കുള്ള യാത്രക്കിടെ നന്മണ്ടയിൽ വെച്ച് റോഡ് സൈഡിലുണ്ടായിരുന്ന മരത്തിന്റെ ശിഖരം ബൈക്കിലേക്ക് വീഴുകയായിരുന്നു. ഷെരീഫിന്റെ തലയിലേക്കാണ് മരം വീണത്. ഹെൽമറ്റ് ഉണ്ടായിരുന്നെങ്കിലും ശിഖരത്തിന്റെ വീഴ്ചയിൽ ഇത് പൊട്ടി.
ഷെരീഫിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
Post a Comment