ഇരിട്ടി: ഏഴ് മാസമായി ശമ്പളമില്ലാതെ തൊഴിലെടുക്കുന്ന ആറളം ഫാമിലെ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കുന്നതിന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോമസ് വർഗീസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നൽകിയ ഉറപ്പ് സമരപന്തലിൽ വെച്ച് സി പി എം നേതാക്കൾക്കൊപ്പം കർഷക കോൺഗ്രസ് നേതാക്കളും ചേർന്നാണ് തൊഴിലാളികളെ അറിയിച്ചത്. ഈ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും ശമ്പളം നൽകാനുള്ള നടപടി ഉണ്ടാകുന്നില്ല. പൊതുപ്രവർത്തകർക്ക് മാനക്കേട് ഉണ്ടാക്കുന്ന സംഭവമാണിത്. ആറളം ഫാമിൽ ആന മതിൽ ഉടൻ പൂർത്തിയാക്കുമെന്ന് പറഞ്ഞ് പ്രകടനം നടത്തിയ സി പി എം നേതാക്കൾ ഇപ്പോൾ മിണ്ടുന്നില്ല. വന്യമൃഗങ്ങൾ ഫാമിനുണ്ടാക്കിയ 25 കോടിയുടെ നഷ്ടപരിഹാരമെങ്കിലും കൊടുക്കാനുള്ള നടപടി വനം വകുപ്പിൽ നിന്ന് ഉണ്ടാകണം. കെ എസ് ടി പി റോഡിലെ സൗരോർജ്ജ വിളക്കുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടന്ന 10 കോടി രൂപയോളം വരുന്ന അഴിമതി പുറത്ത് കൊണ്ടുവരണമെന്നും എടൂർ - കച്ചേരിക്കടവ് റീബിൽഡ് കേരള റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.പി. മുസ്തഫയും വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.
ആറളം ഫാമിലെ തൊഴിലാളി സമരം മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണം;കോൺഗ്രസ്
News@Iritty
0
Post a Comment