Join News @ Iritty Whats App Group

കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ അനുവദിക്കില്ല: കെ. മുരളീധരന്‍ എംപി


കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ അനുവദിക്കില്ല: കെ. മുരളീധരന്‍ എംപി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ടാറ്റയെയോ അദാനിയെയോ ഏല്‍പ്പിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ അജണ്ടയാണെന്ന് കെ.മുരളീധരൻ എംപി. കേന്ദ്രമന്ത്രി പറഞ്ഞ വാക്കുകളൊന്നും പാലിക്കുന്നില്ല. 

സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണു കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ അത് എന്തു വില കൊടുത്തും തടയുമെന്നും മുരളീധരൻ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം സ്വകാര്യ മേഖലയ്ക്കു നല്‍കാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനെ ഒരു കാരണവശാലും അനുവദിക്കില്ല.

കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാതെ നഷ്ടത്തിലാക്കി സ്വകാര്യ മേഖലയ്ക്കു കൈമാറാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമമെങ്കില്‍ അത് എന്തു വില കൊടുത്തും തടയും. 

കേന്ദ്ര സര്‍ക്കാരിന്‍റെ അജണ്ട ഇവിടെ നടക്കില്ല. കേരളത്തിലെ 29 എംപിമാരും കേന്ദ്രസര്‍ക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കും. കേന്ദ്രമന്ത്രി പറഞ്ഞ വാക്കൊന്നും പാലിക്കുന്നില്ല. മന്ത്രിയെ കണ്ട് പറഞ്ഞ കാര്യങ്ങളില്‍ ഹജ്ജ് എമ്ബാര്‍ക്കേഷൻ മാത്രമാണ് ഇപ്പോള്‍ അനുവദിച്ചു കിട്ടിയിട്ടുള്ളത്. പറഞ്ഞ മറ്റൊരു വാഗ്ദാനവും അദ്ദേഹം നടപ്പാക്കിയിട്ടില്ല. നിലവില്‍ കോടികളുടെ കടത്തിലായ കണ്ണൂര്‍ വിമാനത്താവളത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group