മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ വ്യാജരേഖ കേസില്‍ ഒളിവില്‍ തുടരുന്നു. സംഭവത്തില്‍ ഇന്ന് അഗളി പോലീസ് കാസര്‍ഗോഡ് എത്തി തെളിവെടുക്കും.കാലടി സര്‍വകലാശാല ഉപസമിതിയും ഇന്ന് പിഎച്ച്ഡി വിവാദത്തില്‍ പരിശോധന തുടങ്ങും.
അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും സ്ഥലത്തെത്തി പരിശോധന നടത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ പരിശോധന ഉണ്ടാകും. കേസില്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വിദ്യ ഒരു വര്‍ഷത്തോളം വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലക്ചററായി ജോലിചെയ്ത കരിന്തളം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും പോലീസ് സംഘമെത്തി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എന്നിവരുടെയടക്കം മൊഴി രേഖപ്പെടുത്തും.
നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം തുടരുകയാണ്. കരിന്തളം ഗവണ്‍മെന്റ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ മഹാരാജാസ് കോളേജ് അധികൃതര്‍ എന്നിവരുടെയടക്കം മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പോലീസിന്റെ തീരുമാനം.
Ads by Google
Post a Comment