കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പോലീസ്. പ്രതികളായ ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തു.
കൊലയുടെ മുന്നൊരുക്കങ്ങളും പദ്ധതികളും വ്യക്തമായതായും പരമാവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കൂടുതല്‍ തെളിവ് ശേഖരിച്ചത്.
കസ്റ്റഡി കാലാവധി കഴിഞ്ഞ ഫര്‍ഹാനയെയും ഷിബിലിയേയും ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. ആഷിഖിന്റെ കസ്റ്റഡി കാലവധി നാലിനാണ് അവസാനിക്കുക. ആഷിഖിനെ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും കേസ് കോഴിക്കോട്ടേക്ക് മാറ്റുന്നതുള്‍പ്പെടെ തീരുമാനിക്കുക.
Post a Comment