Join News @ Iritty Whats App Group

‘ലവ് ജിഹാദ്’ കേന്ദ്രസര്‍ക്കാരിന്റെ അജണ്ഡയല്ല ; രണ്ടുപേര്‍ തമ്മിലുള്ള വിശുദ്ധപ്രണയം ആദരിക്കപ്പെടേണ്ടതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി



ന്യൂഡല്‍ഹി: ​‍പ്രണയമെന്നാല്‍ പ്രണയം തന്നെയാണെന്നും​ പ്രണയത്തിന് വേലിക്കെട്ടുകള്‍ ഇല്ലെന്നും രണ്ടുപേര്‍ തമ്മിലുള്ള വിശുദ്ധപ്രണയം ആദരിക്കപ്പെടേണ്ട കാര്യമാണെന്നും ബിജെപി നേതാവ് പങ്കജ മുണ്ട. വിശുദ്ധപ്രണയത്താല്‍ ഒരുമിച്ച ദമ്പതികള്‍ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും 'ലവ് ജിഹാദ്' കേന്ദ്രസര്‍ക്കാരിന്റെ അജണ്ഡയല്ലെന്നും പറഞ്ഞു.

ലവ് ജിഹാദുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിവിധ നേതാക്കള്‍ രക്ഷമായ പ്രസ്താവനയും പ്രതികരണങ്ങളും നടത്തുമ്പോഴാണ് ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടയുടെ വ്യത്യസ്ത പ്രതികരണം. ''പ്രണയമെന്നാല്‍ പ്രണയം തന്നെയാണ്. അതിന് പ്രതിരോധം ഇല്ല. യഥാര്‍ത്ഥ പ്രണയത്തോടെ രണ്ടുപേര്‍ ഒന്നിച്ചാല്‍ അത് ബഹുമാനിക്കപ്പെടുക തന്നെ വേണം. അതേസമയം അതിനു പിന്നില്‍ എന്തെങ്കിലും കയ്പ്പും കൃത്രിമത്വവും ഉണ്ടെങ്കില്‍ മറ്റൊരു തരത്തില്‍ കാണണം. ഒരു സ്ത്രീയെ കബളിപ്പിച്ച് മിശ്രവിവാഹത്തില്‍ ഏര്‍പ്പെട്ടാല്‍, അതിനെയും വ്യത്യസ്തമായി കാണണം'' മുണ്ടെ പറഞ്ഞു.

''ലവ് ജിഹാദ് മോദി സര്‍ക്കാരിന്റെ അജണ്ടയല്ല. ഇവിടുത്തെ ചര്‍ച്ചകള്‍ വികസനമാണ്. അടുത്ത 25 വര്‍ഷത്തേക്ക് രാജ്യത്തിന്റെ പുരോഗമനവും വളര്‍ച്ചയുമാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം.'' മുണ്ടെ കൂട്ടിച്ചേര്‍ത്തു.

ലൗ ജിഹാദിനെതിരെ നടപടി കൊണ്ടുവരുന്നതിനെക്കുറിച്ച് നേരത്തേ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ലവ് ജിഹാദ് സംഭവങ്ങള്‍ സംസ്ഥാനത്ത് കൂടുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. ചാട്ടവാറിനടിച്ച് അത് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ സര്‍ക്കാര്‍ ലൗ ജിഹാദിനെക്കുറിച്ച് ഗുരുതരമായി ചിന്തിക്കുന്നതായി കഴിഞ്ഞമാസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും പറഞ്ഞിരുന്നു. ലൗ ജിഹാദും മതപരിവര്‍ത്തനത്തിന്റെ ദൂഷിത ചക്രവും സംസ്ഥാനത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group