Join News @ Iritty Whats App Group

പിഎം മുദ്രാ യോജന പദ്ധതിയുടെ പേരില്‍ പ്രചരിക്കുന്ന ലോണ്‍ സന്ദേശം വ്യാജമെന്ന് പിഐബി


പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതിയുടെ പേരില്‍ ലോണ്‍ നല്‍കുന്നതായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 20,55,000 രൂപ പിഎം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ ലോണ്‍ അനുവദിക്കുന്നതായാണ് രാജ്യത്ത് വിവിധ കോണുകളിലുള്ളവര്‍ക്ക് ഫോണില്‍ സന്ദേശം ലഭിച്ചത്. ലോണ്‍ യോഗ്യത മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഉടനടി അറിയാനുള്ള ലിങ്ക് സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്.

എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഈ സന്ദേശം വ്യാജമാണെന്ന് അറിയിച്ചു. ഇത്തരം സംശയാസ്പദമായ ലിങ്കുകള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്നും ബാങ്കിംഗ്/വ്യക്തിഗത വിവരങ്ങള്‍ എന്നിവ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ മെയിലുകള്‍ എന്നിവയോട് പ്രതികരിക്കരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പ് നല്‍കുന്നു എന്ന അവകാശവാദത്തോടെ കഴിഞ്ഞ ദിവസം ഒരു വെബ്‌സൈറ്റ് വഴിയും വ്യാജ പ്രചാരണം നടന്നിരുന്നു. പമ്പിന് ഡീലര്‍ഷിപ്പ് ലഭിക്കാന്‍ ഈ വെബ്‌സൈറ്റില്‍ കയറി വിവരങ്ങള്‍ നല്‍കി അപേക്ഷ നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഈ സന്ദേശവും വ്യാജമാണെന്നും ഈ വെബ്‌സൈറ്റിന് കേന്ദ്ര സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group