Join News @ Iritty Whats App Group

മണിക്കൂറുകളോളം തുടർച്ചയായി ഇയർ ബഡ്സ് ഉപയോഗിച്ചു; യുവാവിന് കേൾവിശക്തി നഷ്ടമായി;ഇയർബഡ്സ് കൂടുതലായി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



മണിക്കൂറുകളോളം തുടർച്ചയായി ഇയർ ബഡ്സ് ഉപയോഗിച്ചു; യുവാവിന് കേൾവിശക്തി നഷ്ടമായി;ഇയർബഡ്സ് കൂടുതലായി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉത്തർപ്രദേശ്: മണിക്കൂറുകളോളം ഇയർ ബഡ്സ് ഉപയോഗിച്ചതിനെ തുടർന്ന് പതിനെട്ടുകാരന് കേൾവിശക്തി നഷ്ടമായി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലെ ഗോരക്പൂരിലാണ് സംഭവം.

മണിക്കൂറൂകളോളം തുടർച്ചയായി ഇയർ ബഡ്സ് ഉപയോഗിച്ചതിനു പിന്നാലെ യുവാവിന്റെ ചെവിയിൽ അണുബാധയുണ്ടായി. തുടർന്നാണ് കേൾവിശക്തി നഷ്ടമായത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

യുവാവിനെ ഉടൻ തന്നെ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും കേൾവിശക്തി തിരിച്ചു കിട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. ദീർഘനേരം ഇയർബഡുകൾ ധരിക്കുന്നത് കർണ്ണനാളത്തിൽ വർധിപ്പിക്കുകയും ഇത് ബാക്ടീരിയകൾക്കും വൈറസുകൾക്കും വളരാൻ അനുയോജ്യമായ അന്തരീക്ഷവും ഒരുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ഇയർബഡ്സ് കൂടുതലായി ഉപയോഗിക്കുന്നവരാണെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

— ഇയർബഡുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കുന്നതിന്റെ ദൈർഘ്യം പരിമിതപ്പെടുത്താൻ ശ്രമിക്കുക, പ്രത്യേകിച്ച് ഉയർന്ന ശബ്ദത്തിൽ

– പരമാവധി ലെവലിന്റെ 60 ശതമാനത്തിൽ കൂടുതൽ വോളിയം സജ്ജീകരിക്കുക

— Active Noise Cancelling ഇയർബഡുകൾ ഉപയോഗിക്കുക. ഇവയ്ക്ക് ബാഹ്യ ശബ്‌ദം കൂടുതൽ ഫലപ്രദമായി തടയാനാകും. ഒപ്പം കുറഞ്ഞ ശബ്ദത്തിൽ കേൾക്കാനും സഹായിക്കും.

– അഴുക്ക്, മെഴുക് അല്ലെങ്കിൽ വിയർപ്പ് എന്നിവ അടിഞ്ഞുകൂടുന്നത് തടയാൻ ചെവികൾ പതിവായി വൃത്തിയാക്കുക.

— ഇയർബഡുകൾക്ക് പകരം ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

Post a Comment

Previous Post Next Post
Join Our Whats App Group