Join News @ Iritty Whats App Group

‘‘മരിച്ചിട്ടില്ല, വെള്ളം തരൂ’’... രക്ഷാപ്രവര്‍ത്തകന്‍ ഞെട്ടി ; ധൈര്യം സംഭരിച്ച് നോക്കിയപ്പോള്‍ ഇരുകാലുകളും നഷ്ടപ്പെട്ട യുവാവ് ; ജീവനോടെ മൃതദേഹത്തിനൊപ്പം കിടന്നത് രണ്ടു ദിവസം


ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടും രണ്ടു ദിവസം മൃതദേഹങ്ങള്‍ക്കൊപ്പം കഴിയേണ്ടിവന്നു. ഒടുവില്‍ മരണത്തിന്റെ മുനമ്പില്‍നിന്നു രക്ഷാപ്രവര്‍ത്തകന്റെ ''കാല്‍ പിടിച്ച്'' ജീവിതത്തിലേക്ക്... പശ്ചിമ ബംഗാള്‍ സ്വദേശി റോബിന്‍ നയ്യയാണ് മരണമുനമ്പില്‍നിന്ന് അഭൂതപൂര്‍വമായി തിരിച്ചുവന്നത്.

അപകടത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ട് ബോധരഹിതനായ റോബിനെ മരിച്ചെന്നു കരുതി മൃതദേഹങ്ങള്‍ സൂക്ഷിച്ച മുറിയിലേക്കു മാറ്റിയിരുന്നു. അവിടെവച്ച് റോബിനു ബോധം തെളിഞ്ഞു. കാലുകള്‍ നഷ്ടപ്പെട്ടതിനാല്‍ അനങ്ങാനായില്ല. വെള്ളം പോലും കുടിക്കാന്‍ കഴിയാതെ അവശനായ റോബിന്‍ മരണത്തെ മുഖാമുഖം കണ്ടു. ഇതിനിടെയാണ് രക്ഷകനെപ്പോലെ ഒരാളെത്തുന്നത്.

മൃതദേഹങ്ങള്‍ കിടന്ന മുറി വൃത്തിയാക്കാനെത്തിയയാള്‍. ആ കാലില്‍ റോബിന്‍ എത്തിപ്പിടിച്ചു. പിന്നെ അടക്കിപ്പിടിച്ച ഒരു ഞരക്കം: ''മരിച്ചിട്ടില്ല, വെള്ളം തരൂ''... രക്ഷാപ്രവര്‍ത്തകന്‍ ആദ്യം ഞെട്ടി. തുടര്‍ന്ന് െധെര്യം സംഭരിച്ച് നോക്കിയപ്പോഴാണ് ഇരുകാലുകളും നഷ്ടപ്പെട്ട യുവാവ് കണ്ണു തുറന്ന് രക്ഷയ്ക്കു കേഴുന്നതു കണ്ടത്. ഉടന്‍ വിവരം മറ്റുള്ളവരെ അറിയിക്കുകയും യുവാവിനെ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.

പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ചര്‍ണേഖലി ഗ്രാമവാസിയായാണ റോബിന്‍ നയ്യ. മേദിനിപൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വാര്‍ഡില്‍ ചികിത്സയിലാണിപ്പോള്‍. ബംഗാളില്‍നിന്ന് ജോലി തേടി ആന്ധ്രയിലേക്കു പോകുമ്പോഴാണ് റോബിന്‍ അപകടത്തില്‍പ്പെട്ടതെന്ന് അമ്മാവന്‍ മാനബേന്ദ്ര സര്‍ദാര്‍ പറഞ്ഞു. റോബിനൊപ്പം ആന്ധ്രയിലേക്കു പോയ ആറു സുഹൃത്തുക്കളെ കണ്ടെത്താനായിട്ടില്ല.

കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ മറിഞ്ഞു കിടന്ന ബോഗികള്‍ക്കു സമീപത്തായി കുറ്റിക്കാട്ടില്‍നിന്ന് ഞായറാഴ്ച െവെകി മറ്റൊരാളെയും രക്ഷപ്പെടുത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഞരക്കം കേട്ട് തെരഞ്ഞപ്പോഴാണ് അസം സ്വദേശി ദുലാല്‍ മജുംദാറി(35)നെ കണ്ടെത്തിയത്. പരുക്കേറ്റ് അവശനിലയിലായിരുന്ന ദുലാലിനെ ഉടന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് ബാലസോര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group