ഇരിട്ടി: ആറളം ഫാം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഡോ. വി. ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങളിൽ പഠിച്ചവർ ഏത് രംഗത്തും മികമാര്‍ന്ന പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്ന് എംപി പറഞ്ഞു .
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ അധ്യക്ഷത വഹിച്ചു. സ്റ്റാർ സിംഗർ ജൂനിയർ ഫെയിം ഹിതൈഷിനി ബിനീഷ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വക്കേറ്റ് കെ. കെ. രത്നകുമാരി, അഡ്വക്കേറ്റ് ടി. സരള, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. രാജേഷ്, വാർഡ് അംഗം മിനി ദിനേശൻ, ആർ ഡി ഡി കെ. എച്ച്. സാജൻ, കണ്ണൂർ ഡയറ്റ് പ്രിൻസിപ്പൽ വി. വി. പ്രേമരാജൻ, ഡി പി സി ഇ. സി. വിനോദ്, തലശ്ശേരി ഡി ഇ ഒ എൻ. എ. ചന്ദ്രിക, പ്രധാനാധ്യാപകൻ ടി. തിലകൻ, എ ഇ ഒ കെ. എ. ബാബുരാജ്, ഇരിട്ടി ബിപിസി ടി. എം. തുളസീധരൻ, ഡിഡിഇ എ .വി. ശശീന്ദ്രവ്യാസ്, സൈറ്റ് മാനേജർ കെ. വി. അനൂപ്, പ്രിൻസിപ്പൽ സുനിൽ കാര്യാടൻ തുടങ്ങിയവർ സംസാരിച്ചു.
കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപിസ്‌കൂളിലും, കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലും നടന്ന പ്രവേശനോത്സവം മാനേജര്‍ ഫാ.അഗസ്റ്റിന്‍ പാണ്ഡ്യാമാക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കായുള്ള സൗജന്യ കിറ്റ് വിതരണം പായം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കുഞ്ഞിക്കണ്ടിയും സൗജന്യ പാഠപുസ്തക വിതരണം പഞ്ചായത്ത് അംഗം ഷൈജന്‍ ജേക്കബും നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ മാത്യു ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ ഫാ.തോമസ് വടക്കേട്ട്, മദര്‍ പിടിഎ പ്രസിഡന്റ് ജാസ്മിന്‍ സുനില്‍, വിദ്യാര്‍ഥി പ്രതിനിധി ഇവാന എലിസബത്ത് ലിജോ, ടി.സി.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.
ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിൽ പായം പഞ്ചായത്ത് അംഗം മുജീബ് കുഞ്ഞിക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രാജി കുര്യന്‍, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ തോമസ് തോമസ്, പായം പഞ്ചായത്ത് അംഗം ഷൈജന്‍ ജേക്കബ്, പിടിഎ പ്രസിഡന്റ് എം.ജെ.ജോയ്കുട്ടി, മദര്‍ പിടിഎ പ്രസിഡന്റ് രഞ്ജന തോംസണ്‍, സ്റ്റാഫ് സെക്രട്ടറി സുമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
എസ് എസ് എൽ സി യിലും, പ്ലസ്‌ടു പരീക്ഷയിലും നൂറുമേനി വിജയം കൈവരിച്ച ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ മുഖ്യ ഭാഷണം നടത്തി. സീനിയർ അധ്യാപകൻ എം. പുരുഷോത്താൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ, പി ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, നഗരസഭാ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, കെ. നന്ദനൻ, അധ്യാപകരായ പി.വി. ശശീന്ദ്രൻ ,കെ.വി.സുജേഷ് ബാബു എന്നിവർ സംസാരിച്ചു. നവാഗതരായ വിദ്യാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു.വിദ്യാർത്ഥി കളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment