കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ടുപേര്‍ കൊക്കയിലേക്ക് വീണു. എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയില്‍ തകരപ്പാടിക്ക് സമീപത്തായാണ് അപകടം നടന്നത്. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം അറിഞ്ഞെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും മുകളിലെത്തിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
താമരശ്ശേരി ചുരത്തില്‍ നിന്ന് രണ്ട് പേര്‍ കൊക്കയിലേക്ക് വീണു, സംഭവം ബൈക്ക് അപകടത്തിൽ പെട്ട്
News@Iritty
0
Post a Comment