Join News @ Iritty Whats App Group

മഴയിങ്ങെത്തി, കാലവർഷം കേരളതീരത്തേക്ക്, ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിൽ


തിരുവനന്തപുരം: കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും മഴക്കാലം അടുത്തെത്തി. ഈ ദിവസങ്ങളിൽ കാലവർഷത്തോട് അനുബന്ധിച്ച മഴ കേരളത്തിൽ കിട്ടിതുടങ്ങും. ഇന്ന് കാലവർഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

എന്നാൽ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻമഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം, കാലവർഷമെത്തുന്നതിനെ വൈകിപ്പിച്ചു മെയ് 26ന് ശ്രീലങ്കൻ കരയിലെത്തേണ്ടിയിരുന്ന കാലവർഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂൺ 2ന്. നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ്. ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിൽ. നാളെയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പിന്നീട് ന്യൂനമർദ്ദമായി മാറും. ന്യൂനമർദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങിയാൽ , പതിഞ്ഞ് തുടങ്ങുന്ന കാലവർഷം മെച്ചപ്പെട്ടേക്കും. ഇയാഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാധ്യതയുണ്ട്. 

ഇരട്ട ന്യൂനമർദ്ദം കാലവർഷം സജീവമാകാൻ സഹായിക്കും. കാലവർഷത്തിന്റെ ആദ്യപാതിയിൽ മികച്ച മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. രണ്ടാം പാതിയെ പസഫിക്ക് സമുദ്രത്തിലെ എൽ നിനോ പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ സംസ്ഥാനത്ത് കാലവർഷം വൈകുമെന്നും അറബിക്കടലില്‍ എതിര്‍ ചക്രവാതച്ചുഴി രൂപപെട്ടിരിക്കുന്നതിനാല്‍ കേരള തീരത്ത് കാറ്റ് ശക്തമാവാൻ ഇനിയും നാലോ അഞ്ചോ ദിവസങ്ങളെടുക്കുമെന്നാണ് കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group