മലപ്പുറം: പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും യൂട്യൂബർ തൊപ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി പോലീസാണ് തൊപ്പി എന്ന നിഹാദിനെ കസ്റ്റഡിയിലെടുത്തത്. എറണാകുളം എടത്തലയിലെ താമസസ്ഥലത്തുവച്ചാണ് പിടികൂടിയത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയത്.
പരിപാടിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചവിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.
സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണത്തിന് മാനദണ്ഡം കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.
Post a Comment