കണ്ണൂര്‍: പാനൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരന് തെരുവ്‌നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. മുഖത്തും കണ്ണിലും പരിക്കേറ്റ കുഞ്ഞ് മൂന്ന് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാനൂര്‍ സ്വദേശി നസീറിന്റെ മകനാണ് പരിക്കേറ്റ് ആശുപത്രിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മൂന്ന് ദിവസമായി കുഞ്ഞ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ മൂന്ന് പല്ലും നഷ്ടമായിട്ടുണ്ട്. രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഒരു നായയാണ് കുട്ടിയെ ആക്രമിച്ചത്.
കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കൂടുതല്‍ സൗകര്യമുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലെന്ന് കേട്ടതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മേഖലയില്‍ തെരുവ്‌നായ ആക്രമണങ്ങള്‍ പതിവാണെന്നും സ്‌കൂള്‍ കുട്ടികള്‍ക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പരാതിയുണ്ട്.
(നല്‍കിയിട്ടുള്ളത്പ്രതീകാത്മകചിത്രം)
Post a Comment