തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോട്ടയം സ്വദേശിയായ രണ്ടാനച്ഛന്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവായ 56 കാരനെയാണ് പീച്ചി പോലീസ് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍ ബിബിന്‍ ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
17 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് മൂന്ന് കുട്ടികളുള്ള സ്ത്രീ ഇയാളെ വിവാഹം ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മൂന്നു മക്കളില്‍ ഒരു പെണ്‍കുട്ടിയെ ഇയാള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ ഭാര്യയും പെണ്‍കുട്ടികളുടെ അമ്മയുമായ സ്ത്രീ പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ തെരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് റബര്‍ തോട്ടത്തില്‍നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. മുമ്പും ഇയാളുടെ ഭാഗത്തുനിന്ന് പെണ്‍കുട്ടിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.
ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് കുട്ടി മറ്റാരോടും വിവരം പറഞ്ഞിരുന്നില്ല. അസി. സബ് ഇന്‍സ്‌പെക്ടര്‍ കെ. ജയേഷ്, സി.പി.ഒമാരായ മഹേഷ് ചാക്കോ, കിരണ്‍ വി.കെ, സൗമ്യ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Post a Comment