കോഴിക്കോട്: സംവിധായകന്‍ രാജസേനന് പിന്നാലെ ബിജെപിയില്‍ നിന്നും നടന്‍ ഭീമന്‍ രഘുവും ബിജെപി വിടുന്നു. പുതിയ തട്ടകം സിപിഎം ആണെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് ഭീമന്‍രഘു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് ബിജെപി ഇറക്കിയ സ്ഥാനാര്‍ത്ഥി ഭീമന്‍രഘു ആയിരുന്നു. ജഗദീഷ്, ഗണേശ്കുമാര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു രഘു ഇവിടെ മത്സരിച്ചത്. എന്നാല്‍ ഏതാനും നാള്‍ മുമ്പ് ഇനി ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാന്‍ ഉണ്ടാകില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താല്‍പ്പര്യമില്ലെന്നും താന്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
ബിജെപിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേരുകയാണെന്ന് അടുത്തിടെയാണ് സംവിധായകന്‍ രാജസേനന്‍ പറഞ്ഞത്. കലാകാരന്മാര്‍ക്ക് ബിജെപിയില്‍ വേണ്ടത്ര പരിഗണനയില്ലെന്നായിരുന്നു രാജസേനന്‍ പറഞ്ഞത്. നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെങ്കിലും അവിടെ കലാകരന്മാരെ കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ലെന്നും രാജസേനന്‍ ആരോപിച്ചിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി രാജസേനന്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വിദേശയാത്ര കഴിഞ്ഞ് എത്തിയാലുടന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ഭീമന്‍രഘുവിന്റെ പ്ലാന്‍.
Post a Comment