തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. എലപ്പനി ബാധിച്ച് തിരുവനന്തപുരം സ്വദേശി പ്രദീപ്കുമാര്‍, ഡെങ്കിപ്പനി ബാധിച്ച് കൊട്ടാരക്കര പ്രകാശ് ബാബു (76) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വരുംനാളുകളില്‍ വര്‍ധനവിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞൂ. ഇടവിട്ടുള്ള മഴ കൊതുകുകള്‍ പെരുകാന്‍ ഇടയാക്കും. ഇത് ഡെങ്കിപ്പനിക്ക് കാരണമാകും. ഓഗസ്റ്റില്‍ ശക്തമായ മഴ ലഭിക്കുമെന്നും ഇത് എലിപ്പനി നിരക്ക് ഉയരാന്‍ കാരണമാകുമെന്നുമാണ് നിരീക്ഷണം. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ജാഗ്രത പുലര്‍ത്തണം.
കൊതുക് പെരുകുന്നതിന് ഇടയാക്കുന്ന ഉറവിടങ്ങള്‍ നശിപ്പിക്കണം. വീടിനുള്ളിലും പുറത്തും കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. വെള്ളിയും ശനിയാഴ്ചയും ഞായാഴ്ചയും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ എല്ലാ സ്ഥാപനങ്ങളിലും പരിസരങ്ങളും വൃത്തിയാക്കണം. ഞായറാഴ്ചകളില്‍ വീടും പരിസരവും വൃത്തിയാക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാത്ത സ്ഥാപനങ്ങളെയും ആളുകളെയും കുറിച്ച് പരാതിപ്പെടാമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Post a Comment