മുതിർന്ന ചലച്ചിത്ര നടൻ പൂജപ്പുര രവി (Poojapura Ravi) അന്തരിച്ചു. 86 വയസായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തെ പൂജപ്പുരയിൽ നിന്നും മകളുടെ താമസ സ്ഥലമായ മറയൂരിലേക്ക് അദ്ദേഹം താമസം മാറ്റിയിരുന്നു. മറയൂരിൽ വച്ചായിരുന്നു അന്ത്യം.
നാടക നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു. 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ സിനിമകളുടെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും, അദ്ദേഹം 800 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നു. 1990 കളിൽ അദ്ദേഹം ടിവി സീരിയലുകളും ചെയ്തു.
മാധവൻ പിള്ളയുടെയും ഭവാനി അമ്മയുടെയും നാല് മക്കളിൽ മൂത്തമകനായി തിരുവനന്തപുരത്താണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിയുടെ ജനനം. ഭാര്യ- തങ്കമ്മ, മക്കൾ- ഹരി, ലക്ഷ്മി.
Post a Comment