Join News @ Iritty Whats App Group

നൈജീരിയയിൽ തടവിലായ കപ്പൽ ജീവനക്കാരായ മലയാളികൾ നാട്ടില്‍ തിരികെയെത്തി

കൊച്ചി: നൈജീരിയയിൽ തടവിലായ കപ്പൽ ജീവനക്കാരായ മലയാളികൾ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. എണ്ണ മോഷണവും സമുദ്രാതിർത്തി ലംഘനവും ആരോപിച്ച് പത്ത് മാസം മുൻപാണ് ഇവരെ തടവിലാക്കിയത്. കൊച്ചി കടവന്ത്ര സ്വദേശി സനു ജോസ് എന്നിവരടക്കമുള്ളവരുടെ മോചനമാണ് മാസങ്ങള്‍ നീണ്ട പ്രയത്നത്തിനുശേഷം സാധ്യമായത്. മരണം മുന്നില്‍ കണ്ട സാഹചര്യത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. അവസാനഘട്ടത്തില്‍ ശുചിമുറിയിലെ വെള്ളമടക്കം കുടിക്കാന്‍ ആവശ്യപ്പെടുന്ന സാഹചര്യം വരെ നേരിട്ടുവെന്നും രക്ഷപ്പെട്ട മലയാളികള്‍ പ്രതികരിച്ചു.

ക്രൂഡ് ഓയിൽ കള്ളക്കടത്തും സമുദ്രാതിർത്തി ലംഘനവും ആരോപിച്ചാണ് കപ്പലും ജീവനക്കാരേയും ഇക്വിറ്റോറിയൽ ഗിനിയിൽ നാവിക സേന കസ്റ്റഡിയിൽഎടുത്തത്. നവംബറിൽ ഇവരെ നൈജീരിയയ്ക്കുകൈമാറി. അനധികൃതമായാണ് കപ്പൽ തടഞ്ഞതെന്ന് കാട്ടി രാജ്യാന്തരതലത്തിൽ സംഭവം വിവാദമായിരുന്നു. ജീവനക്കാരെ മോചിപ്പിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ആവശ്യപെട്ടിരുന്നു. കപ്പല്‍ വിട്ടയച്ചതിനു പിന്നാലെ ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകളും തിരികെ നല്‍കിയിരുന്നു.

2022 ആഗസ്റ്റ് മുതൽ ഹീറോയിക് ഇദുൻ കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങളെ എക്വറ്റോറിയൽ ഗിനിയയിൽ തടവിലാക്കിയിരിക്കുകയായിരുന്നു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്തും ഈ കൂട്ടത്തിലുണ്ടായിരുന്നു. സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലായിരുന്നു കപ്പൽ ജീവനക്കാർ. വിജിത്തിന് പുറമേ, സനു ജോസ്, മിൽട്ടണ്‍ എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മറ്റ് മലയാളികൾ. 

ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പൽ. തുറമുഖത്തേക്ക് അടുപ്പിക്കാൻ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയൽ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്. രാജ്യാതിർത്തി ലംഘിച്ചെന്ന് കാട്ടി 20 ലക്ഷം യുഎസ് ഡോളർ പിഴയും ചുമത്തിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group