കാസര്‍ഗോഡ്: മഞ്ചേശ്വരം, കളായില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. കളായിയിലെ പ്രഭാകര നൊണ്ടയെ സഹോദരനായ ജയറാം നൊണ്ടയാണ് കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കളായിയിലെ പ്രഭാകര നൊണ്ടയെ സഹോദരനായ ജയറാം നൊണ്ടയാണ് കുത്തികൊലപ്പെടുത്തിയത്. പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്. പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും ഇവരുടെ അമ്മയും മാത്രമാണ് വീട്ടില്‍ താമസം. സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രഭാകര നൊണ്ടയെ സഹോദരന്‍ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പോലീസ് നൽകുന്ന വിവരം.
രാവിലെയാണ് കൊലപാതകം നടന്ന വിവരം പുറം ലോകമറിഞ്ഞത്. വിവരമറിഞ്ഞ് കൊലപാതകം നടന്ന വീട്ടിലും പരിസരത്തുമായി പരിസരവാസികളടക്കം നിരവധി പേരാണ് തടിച്ചു കൂടിയത്. തുടര്‍ന്ന് പോലീസുമെത്തി. കൊല്ലപ്പെട്ട പ്രഭാകര നൊണ്ട കൊലക്കേസിലടക്കം പ്രതിയാണ്. സഹോദരനായ ജയറാം നൊണ്ടയും നിരവധി കേസുകളില്‍ പ്രതിയാണ്.
കുടുംബപ്രശ്‌നമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കാസര്‍ഗോഡ് ഡി വൈ എസ് പി, പി കെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി വി വി മനോജ് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രഭാകര നൊണ്ടയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Post a Comment