Join News @ Iritty Whats App Group

കെ സുധാകരന് താൽക്കാലിക ആശ്വാസം, മോന്‍സന്‍ കേസില്‍ അറസ്റ്റ് തല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി



കൊച്ചി : മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി അധ്യക്ഷൻ കെ സുധാകരന് കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം. കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. മുൻകൂർ ജാമ്യഹർജി ഫയലിൽ സ്വീകരിച്ച കോടതി, ഹർജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. 

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പുകേസിൽ പ്രതിയാക്കിയതോടെയാണ് സുധാകരൻ നിയമവഴി തേടിയത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനസരിച്ചേ പറയാൻ കഴിയൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ മറുപടി. ഇതോടെ ഹർജി സർക്കാരിന്‍റെ മറുപടിയ്ക്കായി ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി. മോൻസൻ മാവുങ്കലിന്‍റെ സാന്നിധ്യത്തിൽ സുധാകരൻ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.

Post a Comment

Previous Post Next Post
Join Our Whats App Group