ശക്തമായ മഴയും കടല്‍ക്ഷോഭവും ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാല്‍, ധര്‍മ്മടം, ചൂട്ടാട് ബീച്ചുകളിലേക്കുള്ള പ്രവേശനം താല്‍കാലികമായി നിര്‍ത്തിവെച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. കടല്‍ ഉള്‍വലിഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികള്‍ ബീച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ജില്ലയില്‍ ബീച്ചുകളില്‍ സന്ദര്‍ശന നിയന്ത്രണം
News@Iritty
0
Post a Comment