ഇരിട്ടി: മലയോരത്തിൻ്റെ ജനകീയ ഡോക്ടർ ആൻ്റോ വർഗ്ഗീസിന് തളിപ്പറമ്പ്താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് സ്ഥലംമാറ്റം.
തലശ്ശേരി ജനറൽ ആശുപത്രിയിൽ കൺസൾട്ടൻ്റ് തസ്തികയിൽ സേവന മനുഷ്ടിച്ചു വരവേ വർക്ക് അറേയ്ഞ്ച് മെൻ്റിൻ്റെ ഭാഗമായി കഴിഞ്ഞ 5 വർഷമായി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമായി തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റംലഭിക്കുന്നത്.
രോഗീപരിചരണത്തിലൂടെ സാധാരണക്കാരൻ്റെ ഹൃദയതുടിപ്പറിഞ്ഞ് ചികിത്സ നൽകി
ജനകീയ ഡോക്ടർ എന്ന മലയോര ജനതയുടെഅംഗീകാരവും സ്നേഹാദരവുമേറ്റുവാങ്ങിയാണ് കഴിഞ്ഞ 12 വർഷക്കാലമായി സേവനമനുഷ്ഠിച്ചിരുന്ന ഇരിട്ടിയിൽ നിന്നും ഡോ.ആൻ്റോ വർഗീസ് തളിപ്പറമ്പിലേക്ക് യാത്രയാകുന്നത്.
വർക്ക് അറേഞ്ച് മെൻ്റിൻ്റെ ഭാഗമായിഇരിട്ടി താലൂക്ക് ആശുപത്രിയിലുള്ള തൻ്റെ ചുമതലയിൽ നിന്നും ഒഴിവായി തലശ്ശേരി ജനറൽ ആശുപത്രിയിൽ തിങ്കളാഴ്ച്ച ചുമതലയേൽക്കുന്ന ഡോ.ആൻ്റോ വർഗീസ് ബുധനാഴ്ച തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ കൺസൾട്ടൻ്റായി ചുമതലയേറ്റെടുക്കും
Post a Comment