Join News @ Iritty Whats App Group

ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി


കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി പ്രസൂണ്‍ ജിത് സിക്ദറുമായി അന്വേഷണ സംഘം സ്‌റ്റേഷനില്‍ തെളിവെടുപ്പ് നടത്തി. ഈ മാസം 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതി ഇന്ന് രാവിലെയാണ് കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി പ്രസൂണ്‍ ജിത് സിക്ദറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിനെത്തിച്ചു.

റെയില്‍വേ സ്റ്റേഷനിലെത്തിച്ച പ്രതിയെ തീവയ്പ്പ് നടത്തിയ ബോഗിയിലേക്കാണ് ആദ്യം കൊണ്ടു പോയത്. പ്രതി ബോഗിക്കുള്ളില്‍ കടന്ന് തീ വെച്ചത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ട്രാക്കിലും പരിസരത്തുമാണ് പ്രധാനമായും തെളിവെടുപ്പ് നടത്തിയത്. ഇയാള്‍ കൃത്യം നടത്തിയതിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട വഴിയും അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കണ്ണൂര്‍ എസിപി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

അന്വേഷണ സംഘം തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായ ശേഷമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ബിപിസിഎല്‍ സുരക്ഷാ ജീവനക്കാരനായ കേസിലെ സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു. ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താന്‍ കഴിയാത്തത് മൂലമുണ്ടായ മാനസിക പ്രയാസമാണ് കൃത്യം നടത്താന്‍ കാരണമെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കും അന്വേഷണം അവസാനിക്കുക.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group