ഇരിട്ടി: എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപതാ വികാരി ജനറല്‍ മോണ്‍ സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു. മുഴുവന്‍ വിഷയങ്ങളില്‍ എപ്ലസ് നേടിയവരെയും 5 വിഷയങ്ങളില്‍ എ പ്ലസ് നേടിയവരെയും, കോര്‍പ്പറേറ്റ് തലത്തില്‍ നടത്തിയ മാസ്റ്റര്‍ മൈന്‍ഡ് പൊതുവിജ്ഞാന പരീക്ഷയിലും സന്മാര്‍ഗ്ഗശാസ്ത്രത്തിലും റാങ്ക് നേടിയവരെയും അനുമോദിച്ചു. മികവ് പരീക്ഷ യില്‍ പ്ലസ്ടു ക്ലാസിലെ രണ്ടാം റാങ്കും പ്ലസ് വണ്ണിലെ ആദ്യ മൂന്നു റാങ്കുകളും ഈവിദ്യാലയത്തില്‍നിന്നായിരുന്നു.
മാനേജര്‍ ഫാ.തോമസ് വടക്കേമുറി, പ്രിന്‍സിപ്പല്‍ ലിന്‍സി പി. സാം, ആറളം പഞ്ചായത്ത് അംഗം ജോസഫ് അന്ത്യാംകുളം, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസിലി ജോസഫ്, എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക പെി.സി.സജയ്, വിദ്യാര്‍ഥി പ്രതിനിധി അക്ഷയ പി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment