Join News @ Iritty Whats App Group

മലപ്പുറം കോട്ടയ്ക്കലിൽ ഇടിമിന്നലേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു


മലപ്പുറം: ഇടിമിന്നലേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പറപ്പൂർ ഐ യു എച്ച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് മുഹ്സിൻ. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group